വെറും വയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി ഒഴിവാക്കണം. പല മധുരപദാര്‍ത്ഥങ്ങളിലും ഫ്രക്ടോസ് അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.
കോള്‍ഡ് കോഫി, കോള പോലുള്ള പാനീയങ്ങളും രാവിലെ ഒഴിവാക്കണം. സിട്രസ് ചേര്‍ന്ന പഴങ്ങളും വെറും വയറ്റിൽ കഴിക്കരുത്. കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കഴിക്കുന്നതുംഒഴിവാക്കണം. ഇത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.