ഹസ്തരേഖാശാസ്ത്രത്തിൽ ഓരോ വരകൾക്കും ഓരോ പ്രത്യേക അർഥങ്ങളാണുള്ളത്. കൈവെള്ളയേയും കൈയേയും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായതും വളഞ്ഞതുമായ രേഖകളാണ് ബ്രേസ്ലെറ്റ് ലൈൻ എന്നറിയപ്പെടുന്നത്. നിങ്ങൾ കൈയിലേക്കൊന്നു നോക്കിക്കേ, എത്ര ബ്രേസ്ലെറ്റ് ലൈനുണ്ട് നിങ്ങളുടെ കൈയിൽ? പരമാവധി നാല് ബ്രേസ്ലെറ്റ് രേഖകളാണ് ഒരാളുടെ കൈയിൽ കാണാറ്. നാലാമത്തെ രേഖ അപൂർവമാണെന്ന് പറയാം. ഈ രേഖകൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും ആയുസ്സിനെയും സമ്പത്തിനേയുമൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത് .ഇത് ഒരു വ്യക്തിയുടെ പൂർണ ആരോഗ്യത്തെയും ഊര്ജ്ജസ്വലതയെയുമാണ് എടുത്തു കാട്ടുന്നത്. ഈ രേഖ തടിച്ചതും ആഴത്തിലുള്ളതുമാണെങ്കിൽ ദീർഘ ആരോഗ്യകരമായ ജീവിതമായിരിക്കും. കട്ടികുറഞ്ഞതും മുറിഞ്ഞരൂപത്തിലും ഉള്ള രേഖകൾ അനാരോഗ്യത്തെ കുറിക്കുന്നു . ഒന്നിലധികം തവണ മുറിഞ്ഞതും വളഞ്ഞതുമായ രേഖകൾ പ്രത്യുത്പാദന തകരാറുകളെ സൂചിപ്പിക്കുന്നു. വിടവൊന്നുമില്ലാത്തതും നേരെയുള്ളതുമായ രണ്ടാമത്തെ ബ്രേസ്ലെറ്റ് ലൈൻ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിൽ ഇത്തരക്കാർ വളരെ സന്തോഷവാൻമാരും സമ്പന്നരും ആയിരിക്കും.
കൂടാതെ ഭാവിയിൽ കൂടുതൽ സ്വത്ത് സമ്പാദിക്കാനും സാധ്യതയുണ്ട്. തടിച്ചതും ആഴത്തിലുമുള്ള ഈ രേഖ സാമ്പത്തിക ഉന്നതിയെ കുറിക്കുന്നു.ഈ രേഖ ക്രമരഹിതമായുയുള്ളവർ ജീവിതത്തിൽ വളരെയധികം പരിശ്രമിച്ചാലേ പുരോഗതി ഉണ്ടാവൂ. മൂന്നാമത്തെ ബ്രേസ്ലെറ്റ് ലൈൻ തടസമൊന്നുമില്ലാത്ത നേര്വരയാണോ, എന്നാൽ നിങ്ങൾ വളരെ ജനസ്വാധീനമുള്ളയാള് ആയിരിക്കും. നല്ല പ്രവർത്തികളാൽ നിങ്ങൾ എന്നെന്നും അറിയപ്പെടുകയും ചെയ്യും. ജോലിയിൽ പൂർണ ഉത്തവാദിത്വവും ആത്മാർത്ഥതയുള്ളവരുമായിരിക്കും.
സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരായിരിക്കും .വളരെ കുറച്ച് ആൾക്കാരിൽ കാണുന്ന രേഖയാണിത്. ഭാഗ്യശാലികളിൽ കാണുന്ന രേഖ എന്നും ഇത് അറിയപ്പെടുന്നു.നാലാമത്തെ വര എപ്പോഴും മൂന്നാമത്തെ വരയുടെ തനിപ്പകര്പ്പാണ്. ജീവിത വിജയം നേടുന്നവരാണ് ഇക്കൂട്ടർ. അസാമാന്യ ധൈര്യമുള്ള ഇക്കൂട്ടർ കുടുംബത്തിലും സമൂഹത്തിലും എന്നും ബഹുമാനിക്കപ്പെടുന്നവരുമായിരിക്കും.