അബോര്‍ഷന്‍ അഥവാ ഗര്‍ഭച്ഛിദ്രം നടക്കുന്നത് സാധാരണ സംഭവമാണ്. അബോര്‍ഷന്‍ തന്നെ രണ്ടു വിധത്തില്‍ സംഭവിയ്ക്കാം. ഗര്‍ഭത്തിന്റെ തുടക്ക സമയത്തു ചില സ്ത്രീകളിൽ തനിയെ അബോര്‍ഷന്‍ നടക്കാം. ഇതല്ലാതെ കുഞ്ഞു വേണ്ട എന്നു കരുതുന്നവര്‍ക്ക് അബോര്‍ഷന്‍ നടത്താനുള്ള വഴികളുണ്ട്. ചില സന്ദര്‍ങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ അബോര്‍ഷന്‍ നടത്താന്‍ നിര്‍ദേശിയ്ക്കാറുമുണ്ട്. പല സ്ത്രീകളിലും സ്വാഭാവികമായ അബോര്‍ഷന്‍ സംഭവിയ്ക്കാറുണ്ട്. ശരീരം തന്നെ അവലംബിയ്ക്കുന്ന രീതിയെന്നു വേണമെങ്കില്‍ വിവരിയ്ക്കാം.
ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് അബോര്‍ഷന്‍ സാധ്യതകള്‍ കൂടുതല്‍. ഇതു കൊണ്ടാണ് ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്നു മാസം ഏറെ ശ്രദ്ധ വേണമെന്നു പറയുന്നതും. പലപ്പോഴും സ്വഭാവിക അബോര്‍ഷന്‍ നടക്കുന്നതിന് സ്വാഭാവികമായ കാരണങ്ങളുണ്ട്. ഇതിനു പുറമേ നമ്മുടെ ഭാഗത്തു നിന്നു വരുന്ന ശ്രദ്ധക്കുറവുകള്‍, അതായത് യാത്ര ചെയ്യുക, ഭാരം കൂടുതല്‍ എടുക്കുക, വീഴുക തുടങ്ങിയ ചില കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ഇവ സ്വഭാവിക അബോര്‍ഷന്‍ രീതി എന്നു പറയാനാകില്ല. ചില സന്ദര്‍ഭങ്ങളില്‍ നമ്മില്‍ നിന്നും വരുന്ന തെറ്റു കുറ്റങ്ങള്‍ കൊണ്ടല്ലാതെ തന്നെ ശരീരം തന്നെ സ്വാഭാവികമായി അബോര്‍ഷന്‍ എന്ന രീതിയിലേയ്ക്കു തിരിയും. ഇതിനായി ചില മെഡിക്കല്‍ കാരണങ്ങളുമുണ്ട്.
ക്രോമസോം സംബന്ധമായ പല പ്രശ്‌നങ്ങളും നോര്‍മലായി അബോര്‍ഷനു വഴിയൊരുക്കാറുണ്ട്. അണ്ഡവും ബീജവും സംയോജിച്ചാണ് ഭ്രൂണരൂപീകരണം നടക്കുന്നത്. അണ്ഡത്തിലോ ബീജത്തിലോ ക്രോമസോം തകരാറുകള്‍ ഉണ്ടെങ്കില്‍ ഇതു കാരണമാകും. ഡൗണ്‍ സിൻഡ്രോം പോലുള്ളവയ്ക്കു കാരണമാരും, 35 വയസിനു മേല്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ ഇത്തരം സാധ്യതകള്‍ കൂടുതലായി കാണപ്പെടുന്നു. അണ്ഡഗുണം കുറയുന്നതാണ് ഒരു കാരണമായി പറയുന്നത്. പ്രമേഹം സ്ത്രീകളിലെ അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്നാണ്.
ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ നടക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് ഇത്. ഇതുപോലെ കുഞ്ഞിന് ശാരീരിക വൈകല്യങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ പ്രമേഹമുള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിനു മുന്‍പ് മെഡിക്കല്‍ വഴികളിലൂടെ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹ രോഗികളായ സ്ത്രീകള്‍ക്കു ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും. പ്രമേഹ സാധ്യത ഏറെയാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇത്തരം സ്വഭാവിക അബോര്‍ഷനുകള്‍ നടക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള്‍ കാരണമാകാം. വന്ധ്യതയ്ക്കു മാത്രമല്ല,
അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവ കൂടിയാണ് ഇത്തരം പ്രശ്‌നങ്ങള്‍. തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യമുള്ളതിനേക്കാള്‍ കുറയുമ്പോള്‍ ശരീരം ഇതിനെ പ്രതിരോധിയ്ക്കാന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ഓവുലേഷനെ ബാധിയ്ക്കുന്നു. ഇതാണ് തൈറോയ്ഡ്, വന്ധ്യതയ്ക്കു കാരണമാകുന്നുവെന്നു പറയുന്നിന്റെ ഒരു അടിസ്ഥാനം. കൂടുതല്‍ തൈറോയ്ഡ് ഉല്‍പാദനം നടന്നാല്‍ ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. ഇത് യൂട്രസില്‍ ഭ്രൂണം വളരുന്നതിന് തടസമാകുന്നു. മദ്യപാനം, പുകവലി, ഡ്രഗ്‌സ് ശീലങ്ങള്‍ അമ്മയ്ക്കുണ്ടെങ്കില്‍. ഇതുപോലെ സ്‌ട്രെസ് പോലുള്ള അവസ്ഥകളും ചില രോഗങ്ങളുമല്ലൊം ഇത്തരം നോര്‍മല്‍ അബോര്‍ഷനിലേയ്ക്കു വഴിയൊരുക്കുന്ന ഘടകങ്ങളാണ്. മോശം ശീലങ്ങള്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ നിയന്ത്രിയ്ക്കണ്ടതാണ്.
അല്ലാത്ത പക്ഷം ഗര്‍ഭധാരണത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. പല സ്ത്രീകളും ആര്‍ത്തവം തെറ്റി ഏതാനും ആഴ്ചകള്‍ കഴിഞ്ഞാലും ഗര്‍ഭിണിയാണെന്ന സത്യം തിരിച്ചറിയുക. അപ്പോഴേയ്ക്കും കുഞ്ഞിന്റെ സ്‌പൈനല്‍ കോഡ് രൂപപ്പെടുകയും ഹാര്‍ട്ട് ബീറ്റ് തുടങ്ങുകയും ചെയ്തിട്ടുണ്ടാകും.അമ്മയുടെ ശാരീരികമായ അവസ്ഥകള്‍ കാരണവും അബോര്‍ഷന്‍ സാധ്യതകള്‍ വര്‍ദ്ധിയ്ക്കുന്നു. പ്രത്യേകിച്ചും യൂട്രസിന്റെ ആരോഗ്യം. പോളിപ്‌സ്, ഗര്‍ഭാശ ഗള അഥവാ സെര്‍വിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. ഇതു കൊണ്ടാണ് ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ വിശദമായ പരിശോധന ആവശ്യമെന്നു പറയുന്നത്. ഗര്‍ഭം താങ്ങാന്‍ യൂട്രസിനോ അമ്മയുടെ ശരീരത്തിനോ ശേഷിയില്ലെങ്കില്‍ സ്വാഭാവികമായി അബോര്‍ഷന്‍ നടക്കും.