1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

കൊടിമരം, ആന എഴുന്നള്ളിപ്പ്, സദ്യക്ക് പപ്പടം തുടങ്ങിയവ അനുവദനീയമല്ലാത്ത കേരളത്തിലെ ക്ഷേത്രം !!

Date:


ഓരോ ക്ഷേത്രവും വ്യത്യസ്തമായ ചില ആരാധനാ രീതികളും വിശ്വാസ ക്രമീകരണങ്ങളും പുലർത്തുന്നവയാണ്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് പയ്യന്നൂ‌ര്‍ സുബ്രഹ്മണ്യ ക്ഷേത്രം. കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദേവസേനാധിപതി സങ്കല്പത്തില്‍ താരകാസുരവധത്തിന് ശേഷമുള്ള ഭാവത്തിലുള്ള മുരുക പ്രതിഷ്ഠയാണ് ഉള്ളത്.

കേരളത്തിലെ പഴനിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രം പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നു കരുതുന്നു. സുബ്രഹ്മണ്യനെ കൂടാതെ അയ്യപ്പന്‍, ഗണപതി, ക്ഷേത്രപാലന്‍, ഭൂതത്താന്‍, ഭഗവതി, നാഗദൈവങ്ങള്‍ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. ഈ ക്ഷേത്രത്തില്‍ പരശുരാമ ശാസനങ്ങള്‍ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.

read also:പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ കടത്തികൊണ്ടുപോയി: യുവാവ് അറസ്റ്റില്‍

കാവി വസ്‌ത്രധാരികളായ സന്യാസിമാര്‍ക്ക് ഇവിടെ പ്രവേശനമില്ല എന്നതാണ്. ഇതിന് പിന്നിലെ ഐതീഹ്യം പരശുരാമനുമായി ബന്ധപ്പെട്ടതാണ്. പരശുരാമന് പ്രതിഷ്ഠയും നിവേദ്യവുമുള്ള ക്ഷേത്രമായ ഇവിടെ ഒരു ശുദ്ധ സന്യാസി കാവി വസ്ത്രധാരിയായി കയറിയാല്‍ പരശുരാമന്‍ ബഹുമാനാര്‍ത്ഥം എഴുന്നേല്‍ക്കേണ്ടി വരും എന്ന വിശ്വാസത്തിന്റെ പേരിലാണ് കാവിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കൊടിമരം, ആന എഴുന്നള്ളിപ്പ്, സദ്യക്ക് പപ്പടം തുടങ്ങിയവയും ഈ ക്ഷേത്രത്തിൽ അനുവദനീയമല്ല.

ഒരുകാലത്ത് ക്ഷേത്രം മുഴുവന്‍ സ്വര്‍ണം ആയിരുന്നു എന്നും ടിപ്പു അവ കൊള്ളയടിച്ചു എന്നൊരു ചരിത്രമുണ്ട്. ബ്രഹ്മാണ്ഡ പുരാണത്തില്‍ ഗര്‍ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്ബോള്‍, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related