7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

വിവാഹം കഴിക്കാന്‍ പണം നല്‍കിയില്ല: അച്ഛനെ ജീവനോടെ തീവെച്ച്‌ കൊലപ്പെടുത്തി മകന്‍

Date:



തൊടുപുഴ: വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിൽ അച്ഛനെ ജീവനോടെ തീവെച്ച്‌ കൊലപ്പെടുത്തി മകന്‍. ഇടുക്കി മാങ്കുളത്ത് പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പനാണ് കൊലപ്പെട്ടത്. ഇയാളുടെ മകന്‍ ബിബന്‍ അറസ്റ്റിൽ.

വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

read also: കൊടിമരം, ആന എഴുന്നള്ളിപ്പ്, സദ്യക്ക് പപ്പടം തുടങ്ങിയവ അനുവദനീയമല്ലാത്ത കേരളത്തിലെ ക്ഷേത്രം !!

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related