തലച്ചോറിന്റെ യുവത്വം നിലനിർത്താന്‍ ബീറ്റ്‌റൂട്ട്



ബീറ്റ്‌റൂട്ട് കഴിക്കുന്നത് തലച്ചോറിന് അവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുകയും കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ബീറ്റ്‌റൂട്ട് ഗുണകരമാണ്.

വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കും. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്‌സൈഡ് ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

യു.എസിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ 25നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീസംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി. ബീറ്റ്റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കു കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനത്തിൽ വ്യക്തമായിരുന്നു.