വിയറ്റ്‌നാംകാരുടെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം പാമ്പോ? അറിയാം ചില വിചിത്ര കാര്യങ്ങൾ


പാമ്പുകളെ ഉപയോഗിച്ച് നിർമ്മിച്ച വിശിഷ്ട വിഭവങ്ങൾ വിളമ്പുന്ന വിയറ്റ്നാമിൽ റെസ്റ്റോറന്റുകൾ വളരെ പ്രശസ്തമാണ്. ഈ റെസ്റ്റോറന്‍റിൽ എത്തിയാൽ ലഭിക്കുന്ന സവിശേഷമായ ചില വിഭവങ്ങളുണ്ട്. പാമ്പിൻ രക്തം കൊണ്ടുള്ള പാനീയവും മൂർഖൻ പാമ്പിന്‍റെ ഹൃദയവും അരിയിൽ നിർമ്മിച്ച വൈനും ചേർന്നുള്ള നാടൻ മദ്യമാണ് അവിടുത്തെ സ്പെഷ്യൽ ഐറ്റം.

ഈ റെസ്റ്റോറന്റിലെത്തി നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന പാമ്പിന്റെ കഴുത്ത് ഒരു വലിയ കത്തി ഉപയോഗിച്ച് ഷെഫുമാർ മുറിച്ചുമാറ്റും. അതിന്റെ രക്തം ഒരു കുപ്പിയിലേക്ക് ഒഴിക്കുന്നു. അതിനുശേഷം അവർ അതിന്റെ ഹൃദയം പുറത്തെടുക്കുന്നു. ഒരു ചെറിയ ഗ്ലാസിലേക്ക്, പാമ്പിന്റെ രക്തവും അരിയിൽ നിർമ്മിച്ച വീഞ്ഞും ചേർത്ത് അതിലേക്ക് മൂർഖന്‍റെ ഹൃദയവും ഇടുന്നു. വോയില എന്ന പാനീയം തയ്യാറായി കഴിഞ്ഞു

ഈ പാനീയം കുടിക്കുന്നതിലൂടെ ലൈംഗികശേഷി അസാധാരണമായി കൂടുമെന്നാണ് വിയറ്റ്നാംകാർ വിശ്വസിക്കുന്നത്. കൈക്കരുത്തിനും രക്തയോട്ടം വർദ്ധിക്കുന്നതിനും ഈ പാനീയം സഹായിക്കും. ഹൃദയത്തിന്‍റെയും കരളിന്‍റെയും വൃക്കകളുടെയും ആരോഗ്യത്തിന് ഇത് ഉത്തമമാണെന്നും ഇവർ പറയുന്നു. വിയറ്റ്നാമീസ് റെസ്റ്റോറന്റിൽ പാമ്പിന്‍റെ രക്തവും ഹൃദയവും ഉപയോഗിച്ചുള്ള വിഭവത്തോടെ എല്ലാം കഴിഞ്ഞെന്ന് കരുതരുത്, കാരണം വിലകൂടിയ പാമ്പിന്റെ ഒരു ഭാഗവും പാഴായിപ്പോകാൻ അവർ ആഗ്രഹിക്കുന്നില്ല.

അരി വൈനിൽ കലർത്തിയ പാമ്പിന്റെ പിത്തമാണ് അവർ നൽകുന്ന മറ്റൊരു പാനീയം. പാമ്പിൻ വിഷം പോലും ആവശ്യപ്പെട്ടു വരുന്നവരുണ്ട്. കാരണം, ഇത് മുറിവിലൂടെ രക്തത്തിൽ കലരുമ്പോൾ മാത്രമേ അപകടകരമാകൂ. നിങ്ങളുടെ വായിലൂടെ പാമ്പിൻ വിഷം കഴിക്കുന്നത് അപകടകരമല്ലെന്ന് അവിടുത്തുകാർ പറയുന്നു.

ലഘുഭക്ഷണമെന്ന നിലയിൽ, പാമ്പിൻറെ സ്പ്രിംഗ് റോൾ, സ്‌നേക്ക് സൂപ്പ്, സ്‌നേക്ക് ബാർബിക്യൂ, സ്‌നേക്ക്-സ്‌കിൻ ഫ്രിട്ടറുകൾ, ഒരു പാമ്പിന്‍റെ നീളത്തിൽ നിന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എന്തും നല്ല വൈവിധ്യമാർന്ന പാമ്പ് ബുഫെയിൽ നിന്ന് തിരഞ്ഞെടുക്കാം. അസ്ഥികൾ പോലും ഒഴിവാക്കിയിട്ടില്ല. അതേസമയം, പാമ്പ് വിഭവങ്ങൾ ഇഷ്ടപ്പെടുന്ന ചൈന പോലെയുള്ള അയൽരാജ്യങ്ങളിലെ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് വ്യത്യസ്ത തരം ഭക്ഷണങ്ങളുമായി വിയറ്റ്നാം റെസ്റ്റോറന്‍റുകൾ കാത്തിരിക്കുന്നത്.