വിഷ്ണുപൂജയില്‍ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് | devotional, hindu devotional, vishnu pooja, Latest News, Devotional


വിഷ്‌ണുപൂജ ചെയ്യാനായി ചില ചിട്ടകളുണ്ട്. രാവിലെ കുളിച്ചതിന് ശേഷം മാത്രം വിഷ്‌ണുപൂജ ചെയ്യുക. ഒരിക്കലൂം ഭക്ഷണശേഷം ചെയ്യരുത്. പൂജയ്ക്ക് മുൻപ് കാൽ കഴുകേണ്ടത് നിർബന്ധമാണ്. വീട്ടിലായാലും അമ്പലത്തിലായാലും കാൽ കഴുകണം.

പൂജയ്ക്ക് ഉപയോഗിക്കുന്ന പൂക്കൾ ആരിൽ നിന്നും കടം വാങ്ങിയതാകരുത്. സ്വന്തമായി വാങ്ങിയവയോ സ്വന്തം പറമ്പില്‍ നിന്ന് പൊട്ടിച്ചെടുത്തവയോ ആയിരിക്കണം. പൂജയ്ക്കുള്ള തിരി പരുത്തിത്തുണി കൊണ്ടുള്ളതാവണം. നൂല്‍ത്തിരിയും മറ്റ് വസ്തുക്കളും ഉപയോഗിക്കരുത് . വിഗ്രഹത്തിൽ തൊടാനായി വലത് കൈ മാത്രം ഉപയോഗിക്കണം.