14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

നാൽപ്പതിലെത്തിയാൽ ഇങ്ങനെ ചില ‘കൺട്രോൾസ്‌’ ഉണ്ടെങ്കിൽ ഇരുപതിന്റെ ചുറുചുറുക്ക് തിരിച്ചു വരും

Date:



സാധാരണ ഗതിയിൽ നാൽപ്പതാം വയസു മുതൽക്കാണ് പ്രമേഹവും, കാർഡിയോ, വാസ്കുലർ തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽ നിന്നും മോചനം നേടാൻ നമുക്ക് സാധിയ്ക്കുന്നു. നാല്പതു കഴിഞ്ഞാൽ താഴെ പറയുന്ന ഭക്ഷണവസ്തുക്കൾക്ക് പ്രാധാന്യം നല്കണം. അവ ഏതെന്ന് നോക്കാം,

1 ഓട്സ്: ഓട്സിൽ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോൾ അഞ്ചു മുതൽ പത്തു ശതമാനം വരെ കുറയുന്നു.

2 ചെറി: ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാൻ കഴിയും. ആന്റീ ഒക്സിഡന്റായ അന്താ സൈനീൻ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലുതവണ ഒരു ഡസൻ ചെറിപ്പഴങ്ങളോ പഞ്ചസാര ചേർക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക.

3.ബദാം: ഇത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലർത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം.

4.പാൽ: അമ്പത് വയസു കഴിഞ്ഞാൽ മസിലുകൾ അയഞ്ഞു തൂങ്ങുന്നത് തടയാൻ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാൽ ചേർത്തു കഴിച്ചാലും മതിയാകും.

5.തക്കാളി: തക്കാളിയിൽ ലിക്കേപീൽ എന്നാ ആന്റീ ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസർ സെല്ലുകളുടെ വ്യാപനവും ആർത്രൈറ്റിസും തടയാനിതിന് കഴിയുന്നു. ഏതു രീതിയിൽ ആയാലും വേവിച്ചു കഴിയ്ക്കുക.

6.ചിക്കൻ: പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കൻ. ശരീരഭാരം നിയന്ത്രിയ്ക്കാനും പേശികൾ വികസിയ്ക്കാനും ഇത് സഹായകമാകുന്നു.

7.സോയാബീൻസ്: ഇസോഫൽ വാഗോസ് എന്നാ പദാർത്ഥം സോയാബീൻസിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വർദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീൻസ് കഴിയ്ക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related