9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

തൊണ്ടയിലെ ക്യാന്‍സര്‍; ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍

Date:


 

പല രോഗങ്ങളും ഗുരുതരമാകും മുമ്പ് തന്നെ ശരീരം പല തരത്തിലുള്ള സൂചനകളും നല്‍കും. എന്നാല്‍ പലരും അവ പാടേ അവഗണിക്കുകയോ വേണ്ടവിധം ഗൗരവമായി കാണാതെയിരിക്കുകയോ ചെയ്യാറുണ്ട്. അത്തരത്തില്‍ പലരും അറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലെ ക്യാന്‍സര്‍. മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് തൊണ്ടയിലെ ക്യാന്‍സര്‍ എന്ന രോഗം. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അര്‍ബുദത്തിന് കാരണമാകുന്നത്.

ശബ്ദം പരുക്കനാകുക, ശബ്ദത്തിലെ മാറ്റം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, കഴുത്തിനുവശത്തെ വീക്കം തുടങ്ങിയവയാണ് ആരംഭത്തിലുള്ള ലക്ഷണങ്ങള്‍. വിട്ടുമാറാത്ത സ്ഥിരമായ തൊണ്ടവേദനയും ചിലപ്പോള്‍ ക്യാന്‍സറിന്റെ സൂചനയാകാം. കടുത്ത ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വാസ തടസം, തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതുപോലെ തോന്നുക, തൊണ്ടയിലെ വീക്കം തുടങ്ങിയവയും സൂചനകളാകാം.

ചിലരില്‍ ചെവി വേദനയുണ്ടാകാം. തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദനയെയും അവഗണിക്കേണ്ട. തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഉറപ്പായും ഡോക്ടറെ കാണുക.

മൂക്കില്‍ നിന്ന് രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, കാരണമില്ലാതെ ശരീരഭാരം കുറയുന്നതും, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന തുടങ്ങിയവും ശ്രദ്ധിക്കാതെ പോകരുത്.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related