13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

ചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

Date:

ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഓപ്പൺ വിഭാഗത്തിൽ കഴിഞ്ഞ നാലു റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തിൽ കരുത്തരായ സ്പെയിനിനെയും പരാജയപ്പെടുത്തി. കഴിഞ്ഞ നാലു മത്സരങ്ങളിൽ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം 16ൽ 15 പോയിന്‍റുമായി ജയിച്ച് 11-ാം സീഡായ ഇന്ത്യ 2 ഒന്നാമതെത്തി.
അഞ്ചാം സീഡായ സ്പാനിഷ് ടീമിനെ 2.5-1.5 എന്ന സ്കോറിനാണ് ഇന്ത്യൻയുവതാരങ്ങൾ തോൽപ്പിച്ചത്. ഗുകേഷ്, അധിപൻ ഭാസ്കരൻ എന്നിവർ വിജയിച്ചപ്പോൾ നിഹാൽ സരിന്റെ മത്സരം സമനിലയിൽ അവസാനിച്ചു. പ്രഗ്നാനന്ദൻ മാത്രമാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ ഒന്നും മൂന്നും ടീമുകളും ചൊവ്വാഴ്ച വിജയിച്ചു. ഇതേ സ്കോറിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ച അർമേനിയ മാത്രമാണ് നിലവിൽ ഇന്ത്യയുടെ രണ്ടാം ടീമിനൊപ്പമുള്ളത്. ഇരുവരും 10 മാച്ച് പോയിന്‍റ് വീതം നേടി. ഓപ്പൺ വിഭാഗത്തിൽ നാലു റൗണ്ടുകൾ പൂർത്തിയായപ്പോൾ, ആദ്യ ഒമ്പത് സീഡുകളില്‍ സ്‌പെയിനിനു മാത്രമേ ലീഡ് ചെയ്യുന്ന 5 ടീമുകളില്‍ ഒന്നായി നിലനില്‍ക്കാനായുള്ളൂ.

Share post:

Subscribe

Popular

More like this
Related