16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

മോട്ടോർ സൈക്കിളിൽ യുവതിയുടെ ഗോൾഡൻ ക്വാഡിലാറ്ററൽ റൂട്ട് സഞ്ചാരം; ലക്ഷ്യം വിഷാദരോഗമെന്ന വെല്ലുവിളിക്ക് കരുത്ത് പകരാൻ

Date:

ബെംഗളുരു: യുവാക്കളുടെ ബൈക്ക് സഞ്ചാരത്തിന്റെ പലതരം മാതൃകകൾ നാം ഇതിനകം കണ്ടിട്ടുണ്ട്. അതിൽനിന്നെല്ലാം വിഭിന്നമായ
ഒരു യാത്രാ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് തൃശൂർ, ചാലക്കുടി സ്വദേശിയായ ജീന മരിയ തോമസ് എന്ന 29 വയസുകാരി.
Embrace Passion, Beat Depression എന്ന മുദ്രാവാക്യവുമായാണ് ജീന
രാജ്യത്തെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോൾഡൻ ക്വാഡിലാറ്ററൽ റൂട്ട് ആറ് ദിവസം കൊണ്ട് പൂർത്തിയാക്കിയത്. ആറ് ദിവസത്തിനിടെ 6,000 കിലോമീറ്ററാണ് പിന്നിട്ടത്. ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരു വനിത ഈ റൈഡ് പൂർത്തിയാക്കുന്നത്.
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ബെംഗളുരുവിൽ നിന്നാണ് ജീനയുടെ സോളോ ട്രിപ് ആരംഭിച്ചത്.

രാജ്യത്തെ കോടിക്കണക്കിന് വനിതകൾക്ക് പ്രചോദനം നൽകുന്നതിനൊപ്പം വിഷാദരോഗമെന്ന വെല്ലുവിളി നേരിടുന്ന യുവാക്കൾക്ക് കരുത്ത് പകരണമെന്ന ആഗ്രഹവും ജീനക്കൊപ്പമുണ്ടായിരുന്നു.
ജീന ബൈക് സ്റ്റാർട്ട് ചെയ്തത് സ്വയം തിരികെ പിടിക്കാൻ വേണ്ടി കൂടിയാണ്
കുട്ടിക്കാലം മുതലേ യാത്രകളും ടൂവീലറുകളും ഹരമാണ് ജീനയ്ക്ക്. ജേണലിസം പഠനം കഴിഞ്ഞ് ആകാശവാണിയിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴും യാത്ര ഒരു പാഷനായി തുടർന്നു. കോവിഡ് കാലം വന്നതോടെ ജോലിയും യാത്രയും മുടങ്ങി. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്വീഡനിലേക്ക് താമസം മാറിയെങ്കിലും കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. യാത്രയ്ക്കൊപ്പം നാടിനേയും കൂട്ടുകാരേയും മിസ് ചെയ്യാൻ ആരംഭിച്ചതോടെ വിഷാദരോഗം പതിയെ ജീവിതത്തിലേക്ക് തലനീട്ടിത്തുടങ്ങി. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമോ എന്ന

ആശങ്കകൾക്കിടെയാണ് ഒരു കനൽ തരി പൊലെ കിടന്നിരുന്ന റൈഡിങ്ങ് സ്പിരിറ്റ് ഊർജമായത്. 2018 ഇൽ അമേരിക്കൻ റൈഡേഴ്സ് അസോസിയേഷന്റെ ചലഞ്ച് ഏറ്റടുത്ത് റെക്കോർഡ് ഇട്ടത് ആത്മവിശ്വാസമായി. ഗോൾഡൻ ക്വാഡ്രിലാറ്ററൽ തന്നെ പിടിച്ചുനോക്കിയാൽ എന്താ എന്ന് മനസ് ചോദിച്ചു. ജീവിത പങ്കാളി ഫ്രെഡി വക കട്ട സപ്പോർട്ടും.

“ജീവിത യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തന്നെ ഡിപ്രഷനോട് പൊരുതാനാകും എന്നാണ് ഈ ചലഞ്ച് എന്നെ പഠിപ്പിച്ചത്. പ്രതീക്ഷകൾക്കൊത്ത് ജീവിതം മുന്നോട്ട് പോകാത്ത സന്ദർഭങ്ങളിൽ ഉത്കണ്ഠകളും നിരാശകളും നമ്മുടെ വഴി ഓഫ് റോഡാക്കും. അതേസമയം ഒരു തരി ആത്മവിശ്വാസവും സ്വന്തം പാഷനിലുള്ള അമിത വിശ്വാസവും ഉണ്ടെങ്കിൽ അതിൽ മുറുകെ പിടിച്ച് മുൻപത്തെ എനർജിയോടെ കയറിവരാൻ ആകുമെന്ന് ജീന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related