12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി 30 യുഎസ് നഗരങ്ങൾക്ക് കരാർ

Date:

ഇന്ത്യയിൽ നിന്ന് ഒളിച്ചോടി സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ 30-ലധികം അമേരിക്കൻ നഗരങ്ങളുമായി ഒരു ‘സാംസ്കാരിക പങ്കാളിത്തം’ ഒപ്പുവെച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ വെബ്സൈറ്റ് അനുസരിച്ച്, വ്യാജ രാഷ്ട്രവുമായി സാംസ്കാരിക പങ്കാളിത്തത്തിൽ ഒപ്പുവെച്ച 30-ൽ അധികം അമേരിക്കൻ നഗരങ്ങളുണ്ട്.

റിച്ച്മണ്ട്, വിർജീനിയ, ഡേടൺ, ഒഹായോ, ബ്യൂണ പാർക്ക്, ഫ്ലോറിഡ എന്നിവ ഉൾപ്പെടെ നിത്യാനന്ദ കബളിപ്പിച്ച നഗരങ്ങളുടെ ഒരു നീണ്ട പട്ടിക അധികൃതർ കണ്ടെത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മേയർമാരോ സിറ്റി കൗൺസിലുകളോ മാത്രമല്ല, ഫെഡറൽ ഗവൺമെന്റ് ഭരിക്കുന്നവർ പോലും വ്യാജ രാഷ്ട്രത്തിലേക്ക് വീഴുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. വ്യാജ ഗുരുവിന്റെ വാക്കുകേട്ട് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ കൈലാസയ്ക്ക് പ്രത്യേക കോൺഗ്രസ് അംഗീകാരം നൽകി.

അവരില്‍ ഒരാള്‍ കാലിഫോര്‍ണിയയിലെ കോണ്‍ഗ്രസ് വുമണ്‍ നോര്‍മ ടോറസ് ആണ്. കഴിഞ്ഞ മാസം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ പ്രതിനിധികള്‍ ജനീവയില്‍ നടന്ന രണ്ട് യുഎന്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. കൈലാസയുടെ വെബ്‌സൈറ്റില്‍ തങ്ങളുടെ രാജ്യത്ത് രണ്ട് ബില്യണ്‍ ഹിന്ദുക്കളുണ്ടെന്നും കാണിക്കുന്നു. ഇന്ത്യയില്‍ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ നിലവിലുണ്ട്.
എന്നാല്‍ വ്യാജ രാഷ്ട്രവുമായി കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്തയില്‍ യുഎസിലെ ചില നഗരങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ചില നഗരങ്ങള്‍ ഈ വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. നെവാര്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയും തമ്മിലുള്ള സിസ്റ്റര്‍-സിറ്റി ഉടമ്പടി ഈ വര്‍ഷം ജനുവരി 12 നാണ് ഒപ്പുവച്ചെത്. നെവാര്‍ക്കിലെ സിറ്റി ഹാളില്‍ വെച്ചായിരുന്നു കരാറില്‍ ഇരുവരും ഒപ്പുവെച്ചത്. പിന്നീട് ലാര്‍ജ് ലൂയിസ് ക്വിന്റാനയിലെ നെവാര്‍ക്ക് കൗണ്‍സിലറാണ് കരാര്‍ റദ്ദാക്കാനുള്ള പ്രമേയം സ്‌പോണ്‍സര്‍ ചെയ്തത്. സിസ്റ്റര്‍ സിറ്റി ഉടമ്പടിയില്‍ ഒപ്പിടുന്ന ഏതൊരു നഗരവും മുന്നോട്ട് പോകുന്നത് മനുഷ്യാവകാശങ്ങളുടെ നിലവാരത്തിലായിരിക്കണം എന്ന് ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related