20
January, 2026

A News 365Times Venture

20
Tuesday
January, 2026

A News 365Times Venture

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ഉൾക്കടലിൽ ഭൂചലനം

Date:

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ഉൾക്കടലിൽ തിങ്കളാഴ്‌ച പുലർച്ചെ റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടുകൾ (എൻസിഎസ്) പ്രകാരം ഭൂമിയിൽ നിന്ന് 32 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ട്വിറ്ററിലൂടെയാണ് എൻസിഎസ് ഇക്കാര്യം അറിയിച്ചത്. ഭൂചലനത്തിൽ ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭ്യമാവേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related