8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

ഫാറൂഖ് അബ്‌ദുള്ളയുടെ പരാമർശം അംഗീകരിക്കാനാവില്ല; BJP

Date:

പൂഞ്ചിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിലെ കുറ്റവാളികൾക്കെതിരായ നടപടിയിൽ നിരപരാധികളെ ഉപദ്രവിക്കരുതെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്‌ദുള്ള സുരക്ഷാ ഏജൻസികളോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നും, ഇത് അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ബിജെപി ഞായറാഴ്‌ച പറഞ്ഞു.

ഇത്തരം നിർണായക സാഹചര്യങ്ങൾ ദുരുപയോഗം ചെയ്‌ത്‌ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന നാഷണൽ കോൺഫറൻസ് നേതൃത്വത്തിന്റെ ദുരുദ്ദേശ്യം ജനങ്ങൾ മനസ്സിലാക്കണമെന്നും ബിജെപി പറഞ്ഞു.

“പൂഞ്ച് ഭീകരാക്രമണ അന്വേഷണത്തിന്റെ പേരിൽ അന്വേഷണ ഏജൻസികൾ സാധാരണക്കാരെ ദ്രോഹിക്കുകയാണെന്ന് അബ്‌ദുള്ള ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്, കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കാൻ അന്വേഷണത്തിൽ ചേരാൻ അവരോട് ആവശ്യപ്പെടുകയാണ് വേണ്ടത്” മുതിർന്ന ബിജെപി നേതാവ് കവിന്ദർ ഗുപ്‌ത പറഞ്ഞു.

വ്യാഴാഴ്‌ച പൂഞ്ചിൽ ഭീകരർ വാഹനം ആക്രമിച്ചതിനെ തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ള രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരായിരുന്നു ഇവർ.

“അവർ (സുരക്ഷാ ഏജൻസികൾ) പൂഞ്ചിൽ പ്രവർത്തനം ആരംഭിച്ചു. നിരപരാധികളെ അറസ്‌റ്റ് ചെയ്യാൻ പാടില്ല. അത് അവരുടെ തെറ്റാണ്, നിരപരാധികളെ ഉപദ്രവിക്കരുത്. ഇത് തെറ്റാണ്, ഇത് ഒഴിവാക്കണം,” അബ്ദുല്ല ശനിയാഴ്‌ച പറഞ്ഞു. ജമ്മു കശ്‌മീരിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ സൈനികരുടെ കൊലപാതകത്തിലേക്ക് നയിച്ച വീഴ്‌ചകൾ പരിശോധിക്കണമെന്ന് അദ്ദേഹം വെള്ളിയാഴ്‌ച പറഞ്ഞിരുന്നു.

“ആക്രമണം നടന്ന പ്രദേശം അതിർത്തിയോട് ചേർന്നാണ്. സുരക്ഷാ പ്രശ്‌നങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എവിടെയോ തെറ്റ് പറ്റിയിട്ടുണ്ട്, അവർ അത് പരിശോധിക്കണം,” അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന് മറുപടിയായി അഞ്ച് സൈനിക ധീരന്മാർ പരമോന്നത ത്യാഗം അർപ്പിച്ച ഭീകരാക്രമണ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്ന് നാഷണൽ കോൺഫറൻസ് നേതൃത്വം അൽപ്പനേരം ചിന്തിക്കണമെന്ന് ഗുപ്‌ത പറഞ്ഞു.

“പൂഞ്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അബ്‌ദുള്ള നൽകിയ അടിസ്ഥാനരഹിതമായ മൊഴികൾ സ്വീകാര്യമല്ല, കാരണം ഇത് അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ജനങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റാനുള്ള സാധ്യതയുള്ളതുമാണ്” അദ്ദേഹം പറഞ്ഞു.

ഇത്തരം നിർണായക സാഹചര്യങ്ങൾ ദുരുപയോഗം ചെയ്‌ത്‌ സമുദായങ്ങൾക്കിടയിൽ വിള്ളൽ സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന നാഷണൽ കോൺഫറൻസ് നേതൃത്വത്തിന്റെ ദുരുദ്ദേശ്യങ്ങൾ ജനങ്ങൾ മനസിലാക്കണമെന്നും ജമ്മു കശ്‌മീർ മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു.

പൂഞ്ചിലെ ഭീകരാക്രമണത്തെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവർ മുന്നോട്ട് വന്ന് അന്വേഷണത്തിന്റെ ഭാഗമാകണമെന്നും അഞ്ച് ഇന്ത്യക്കാർക്ക് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെ തങ്ങളുടെ വിലപ്പെട്ട ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related