10
November, 2025

A News 365Times Venture

10
Monday
November, 2025

A News 365Times Venture

ഹീറോ മോട്ടോകോർപ്പ് ചെയർമാന്റെ 24 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Date:


ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജാലിന്റെ ഡൽഹിയിലെ 24.95 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. അനധികൃത വിദേശ കറൻസിയുമായി ബന്ധപ്പെട്ട് മുഞ്ജാലിനെതിരായ നടപടികൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഇഡിയുടെ നടപടി.

അടുത്ത വർഷം ഫെബ്രുവരിയിൽ വാദം കേൾക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകൾക്കും സ്റ്റേ ബാധകമാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.  2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അനധികൃതമായി 80 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി പവൻ മുഞ്ജാലിന്റെ അടുത്ത സഹായി അമിത് ബാലിയെ വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

Also read-ബീഹാറിൽ ജോലിക്ക് സംവരണം ഇനി 75 ശതമാനം: ജാതി വഴി 65; ബിൽ നിയമസഭ പാസാക്കി

2014-2019 കാലയളവിൽ അമിത് ബാലിയും സാൾട്ട് എക്‌സ്പീരിയൻസ് ആൻഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും പവൻ മുഞ്ജാലിന്റെ വ്യക്തിഗത ഉപയോഗത്തിനായി 54 കോടി രൂപയുടെ വിദേശ കറൻസികൾ അനധികൃതമായി അയച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഇതിൽ അന്വേഷണവും ആരംഭിച്ചിരുന്നു.

ഡിആർഐ കേസിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഐടി വകുപ്പും കോർപ്പറേറ്റ് കാര്യ മന്ത്രാലയവും വെവ്വേറെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പവൻ മുഞ്ജാലിന്റെ 25 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related