നമ്മൾ വാർത്തകൾ വായിക്കുമ്പോൾ, ഇപ്പോഴത്തെ നമ്മുടെ ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. കാലാവസ്ഥാ വ്യതിയാനം മുൻകാലങ്ങളിൽ നിന്നുള്ള കണക്കുകൂട്ടലുകളെ പാടെ മാറ്റിമറിക്കുന്നു, വനനശീകരണം ഭയാനകമായ തോതിൽ തുടരുന്നു, ജൈവവൈവിധ്യത്തിന്റെ നാശവും ആവാസവ്യവസ്ഥയുടെ ശോഷണവും തടസ്സമില്ലാതെ തുടരുന്നു, നമ്മളെ ഭയപ്പെടുത്തുന്ന നിരക്കിൽ അന്തരീക്ഷത്തിലേക്ക് കാർബൺ പമ്പ് ചെയ്യപ്പെടുന്നു.
നിസ്സഹായത അനുഭവപ്പെടാൻ വളരെ എളുപ്പമാണ്. എന്നാൽ, ഇത് സാഹചര്യങ്ങൾക്ക് സഹായകമാകുന്ന ഒരു നടപടിയല്ല, വാസ്തവത്തിൽ, ദീർഘകാലം കഴിയുമ്പോൾ നമുക്ക് സാധ്യമാകുന്ന (ചെയ്യാൻ കഴിയുന്ന!) ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നത് പോലും ചെയ്യാനാകില്ല. നമ്മുടെ ടോയ്‌ലറ്റ് ശുചിത്വ ശീലങ്ങൾ, ഒന്നുകൂടി മെച്ചപ്പെടുത്തുക എന്നതിന് വലിയ സാധ്യതകൾ ഉണ്ട്. നമ്മുടെ ദിനചര്യയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നമുക്ക് വെള്ളം ലാഭിക്കാനും വനനശീകരണവും ആവാസവ്യവസ്ഥയുടെ നഷ്ടവും തടയാനും കാർബൺ ഫുട്പ്രിന്റുകൾ കുറയ്ക്കാനും കഴിയും.
കുട്ടികളാണ് നമ്മുടെ ഗ്രഹത്തിന്റെ ഭാവി. ചെറുപ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ രൂപപ്പെടുത്താൻ കുട്ടികളെ സഹായിക്കുകയാണെങ്കിൽ, ഈ ഗ്രഹത്തിലെ സാഹചര്യങ്ങളിലേക്ക് നല്ല ഫലങ്ങൾ നമ്മൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഈ നേട്ടങ്ങളെല്ലാം വളരെ ലളിതമായ മാറ്റങ്ങളിൽ നിന്ന് ലഭിക്കുന്നവയാണ് എന്നതാണ് ഏറ്റവും നല്ല വസ്തുത
വീണ്ടും ഉപയോഗിക്കാവുന്ന തുണി ഡയപ്പറുകൾ ഉപയോഗിക്കൂ
അതെ, ഇത് കുട്ടികളെക്കാൾ കൂടുതലായി മാതാപിതാക്കൾ അറിയേണ്ടതാണ്! നിങ്ങൾക്ക് ഒരു ഡിസ്പോസിബിൾ ഡയപ്പർ ഉപയോഗിക്കേണ്ട സമയങ്ങൾ ഉണ്ടായേക്കാം. എന്നിരുന്നാലും, ഭൂരിഭാഗവും, നിങ്ങൾ പുനരുപയോഗിക്കാവുന്ന തുണി ഡയപ്പറുകളോ നാപ്പികളോ ഉപയോഗിക്കുന്നുവെങ്കിൽ, നിങ്ങൾ ഗണ്യമായ തുക ലാഭിക്കുക മാത്രമല്ല, ഡയപ്പർ റാഷുകൾ,അലർജികൾ എന്നിവയുടെ സാധ്യതയിൽ നിന്നും അകറ്റി നിങ്ങളുടെ കുഞ്ഞിനെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിലുപരിയായി, നിങ്ങളുടെ മാലിന്യം മുഴുവൻ നിങ്ങൾ പരിസ്ഥിതിയെ മലിനമാക്കാതെ നിർമാർജനം ചെയ്യുന്നു .
എങ്ങനെ ശരിയായി ഫ്ലഷ് ചെയ്യാമെന്ന് കുട്ടികളെ പഠിപ്പിക്കൂ
ഒരിക്കൽ കൂടി, ആദ്യപടി രക്ഷിതാക്കൾ ചെയ്യേണ്ടതാണ്: ഫ്ലഷ് ചെയ്യുന്നതിന് ആവശ്യമായ വെള്ളവുമായി പൊരുത്തപ്പെടുന്ന ഒരു ഡ്യുവൽ ഫ്ലഷ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് പരിഗണിക്കാം. റിപ്പോർട്ടുകൾ പ്രകാരം, ഖരമാലിന്യങ്ങൾ പുറന്തള്ളാൻ വലിയ ബട്ടണുകൾ ഉണ്ടായിരിക്കും, ഇവ 6-9 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു.ചെറിയ ബട്ടൺ ദ്രാവക മാലിന്യങ്ങൾ പുറന്തള്ളുകയും 3 മുതൽ 4.5 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുകയും ചെയ്യുന്നു. ബട്ടണുകൾ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കുക, ലോകമെമ്പാടും ഇന്ത്യയിലും ശുദ്ധജലത്തിന്റെ ആവശ്യകത എത്രത്തോളമാണെന്ന് അവരുമായി പങ്കിടുക. വാട്ടർ എയ്ഡ് ഇന്ത്യയുടെ ഈ റിപ്പോർട്ട് ഒരു മികച്ച തുടക്കമാണ്.
സാധ്യമായ ഇടങ്ങളിൽ ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൂ
ജല ഉപഭോഗം മാത്രമല്ല കുട്ടികളുടെ ടോയ്‌ലെറ്റ് ശുചിത്വം സംബന്ധിച്ചുള്ള പാരിസ്ഥിതിക ആഘാതം. അവർ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളായ ടോയ്‌ലറ്റ് പേപ്പർ, വൈപ്പുകൾ, ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ എന്നിവയ്ക്കും കാര്യമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനാകും. സുമാത്ര വനനശീകരണത്തെ ടോയ്‌ലറ്റ് പേപ്പറുമായി ബന്ധിപ്പിക്കുന്ന ഒരു WWF റിപ്പോർട്ട് പോലും നിലവിലുണ്ട്. മാത്രമല്ല, മിക്ക ടോയ്‌ലറ്റ് പേപ്പറുകളും ക്ലോറിൻ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുന്നവയാണ്, ഇത് പരിസ്ഥിതിയിലേക്ക് ദോഷകരമായ രാസവസ്തുക്കൾ പുറന്തള്ളുന്നു.
ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം സ്വയം വൃത്തിയാക്കാൻ ഒരു ബിഡെറ്റ് അല്ലെങ്കിൽ ലോട്ട (ഒരു ചെറിയ പാത്രം അല്ലെങ്കിൽ ജഗ്ഗ്) എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കുക. ഇത് വെള്ളം ലാഭിക്കാനും ടോയ്‌ലറ്റ് പേപ്പറിന്റെ ഉപയോഗം കുറയ്ക്കാനും കഴിയും. കടലാസ് ഉപയോഗിച്ച് തുടയ്ക്കുന്നതിനേക്കാൾ വൃത്തിയുള്ളതും ചർമ്മത്തെ മൃദുലമാക്കുന്നതും വെള്ളത്തിൽ കഴുകുന്ന ശീലമാണ്. എന്നാൽ, ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകൾ നന്നായി കഴുകാനും കുട്ടികൾ ശുദ്ധമായ വെള്ളവും സോപ്പും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
പാഡുകളും ടാംപണുകളും പോലെയുള്ള സാനിറ്ററി ഉൽപന്നങ്ങൾ ശരിയായി നിർമാർജനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആർത്തവമുള്ള പെൺകുട്ടികളെ ബോധവൽക്കരിക്കുക. ഈ ഉൽപ്പന്നങ്ങൾ ഒരിക്കലും ടോയ്‌ലറ്റിൽ നിന്ന് കഴുകരുത്, കാരണം അതിലൂടെ പൈപ്പുകൾ അടയുകയും മലിനജലം കവിഞ്ഞൊഴുകുകയും ചെയ്യും. കീടങ്ങളെ ആകർഷിക്കാനും രോഗങ്ങൾ പടർത്താനും കഴിയുന്നതിനാൽ അവ മാലിന്യ കൂമ്പാരത്തിൽ വെറുതെ ഇടരുത്. പകരം, അവ കടലാസിലോ ബയോഡീഗ്രേഡബിൾ ബാഗുകളിലോ പൊതിഞ്ഞ് നിയുക്ത ബിന്നുകളിലോ ഇൻസിനറേറ്ററുകളിലോ സംസ്കരിക്കണം.നിങ്ങൾക്ക് മെൻസ്ട്രൽ കപ്പുകൾ, പുനരുപയോഗിക്കാവുന്ന പാഡുകൾ, അല്ലെങ്കിൽ ഓർഗാനിക് കോട്ടൺ ടാംപണുകൾ എന്നിവ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളും തിരഞ്ഞെടുക്കാം.
ഒരു പഠന ഘട്ടം അനുവദിക്കാം
പ്രത്യേകിച്ചും ഡിസ്പോസിബിളുകളുടെ കാര്യത്തിൽ, കുട്ടികൾക്ക് പഠന ഘട്ടം ആവശ്യമായി വന്നേക്കാം. ഈ ഉൽപ്പന്നങ്ങൾ വളരെ ജനപ്രിയമായമാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് – അവ ഉപയോഗിക്കാൻ എളുപ്പമാണ്! അവ ബദലുകളേക്കാൾ സൗകര്യപ്രദവുമാണ്. ഇവിടെ ഒരു ട്രേഡ് ഓഫ് ഉൾപ്പെട്ടിരിക്കുന്നു, അതിനാൽ വിമർശനം ഉപയോഗിക്കുന്നതിനുപകരം, ഈ ഉൽപ്പന്നങ്ങൾ വരുംകാലങ്ങളിലേക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങളുമായി കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, ടോയ്‌ലറ്റ് പേപ്പറിന്റെ ആവശ്യകത കാരണം കടുവകൾക്ക് ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നുവെന്ന് കുട്ടികൾ തിരിച്ചറിയുമ്പോൾ, തങ്ങളുടെ നടപടികൾ മൂലമുള്ള ശരിയായ ബന്ധങ്ങൾ കണ്ടെത്താനും അവരുടെ പ്രവർത്തനങ്ങളെ മറ്റൊരു കാഴ്ചപ്പാടിൽ കാണാനും അവർക്ക് കഴിഞ്ഞേക്കാം.
സ്കൂളുമായി കൈകോർക്കാം
പ്രായത്തിന് അനുയോജ്യവും ഫലപ്രദവുമായ രീതിയിൽ ഈ വിവരങ്ങൾ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യാൻ നിങ്ങളുടെ സ്കൂളുകളുമായി ബന്ധപ്പെടാം . ഇതിന് കുറച്ച് കൂടുതൽ കാര്യക്ഷമത വേണ്ടിവന്നേക്കാം, അതിനാൽ മീറ്റിംഗിന് മുമ്പ് നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഉപയോഗിച്ച് സ്വയം അറിവ് നേടാം.
ഹാർപിക്കിന്റെയും ന്യൂസ് 18ന്റെയും മിഷൻ സ്വച്ഛത ഔർ പാനി, എല്ലാവരേയും ഉൾക്കൊള്ളുന്ന ശുചിത്വം, എല്ലാ ലിംഗഭേദങ്ങളിലുമുള്ള വ്യത്യസ്ത കഴിവുകൾ, ജാതികൾ, വർഗങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നവർക്കുള്ള ശുചിത്വ സമത്വം, വൃത്തിയുള്ള ടോയ്‌ലറ്റുകൾ ഒരു കൂട്ടുത്തരവാദിത്തമാണെന്ന ശക്തമായ വിശ്വാസം എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു സംരംഭമാണ്.
മിഷൻ സ്വച്ഛത ഔർ പാനിയിൽ ടോയ്‌ലെറ്റ് ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ലേഖനങ്ങളും വീഡിയോകളും ചർച്ചകളും ഉണ്ട്. അത് ജോലിസ്ഥലത്തെ സംഭാഷണങ്ങളാകട്ടെ അല്ലെങ്കിൽ സ്‌കൂളുകളിൽ ടോയ്‌ലറ്റ് ശുചിത്വ വിദ്യാഭ്യാസമാകട്ടെ കൈകാര്യം ചെയ്യാൻ മിഷൻ സ്വച്ഛത ഔർ പാനിയിൽ ആത്മവിശ്വാസത്തോടെ ചെയ്യേണ്ട എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.
മിഷൻ സ്വച്ഛത ഔർ പാനി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് സ്വന്തമായി നിരവധി ഔട്ട്റീച്ച് പ്രോഗ്രാമുകൾ ഏറ്റെടുത്തിട്ടുണ്ട്. സ്‌കൂളുകളിലൂടെയും കമ്മ്യൂണിറ്റികളിലൂടെയും കുട്ടികൾക്കും കുടുംബങ്ങൾക്കുമിടയിൽ ഉചിതമായ ശുചിത്വം, ശുചിത്വ പരിജ്ഞാനം, പെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള 17.5 ദശലക്ഷം കുട്ടികളുമായി ഇടപഴകുന്നതും, ചെറിയ കുട്ടികളുടെ ആദ്യകാല വികസന ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്നതുമായ സെസേം വർക്ക്‌ഷോപ്പ് ഇന്ത്യയുമായി ഹാർപിക് പങ്കാളികളായി.
കൊച്ചുകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമിംഗ് സൃഷ്ടിക്കുന്നതിനൊപ്പം, മിഷൻ സ്വച്ഛത ഔർ പാനി കുട്ടികളിൽ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ടോയ്‌ലറ്റ്, ബാത്ത്‌റൂം ശീലങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവരെ “സ്വച്ഛത ചാമ്പ്യന്മാർ” ആയി വികസിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഒരു പരിപാടിക്ക് തുടക്കമിട്ടു. ഈ വർഷത്തെ സ്വച്ഛതാ കി പാഠശാല പദ്ധതിയുടെ ഭാഗമായി, പ്രശസ്ത നടിയും സെലിബ്രിറ്റി അമ്മയുമായ ശിൽപ ഷെട്ടി,നല്ല ടോയ്‌ലറ്റ് ശീലങ്ങളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും നല്ല ആരോഗ്യത്തിലേക്കുള്ള അതിന്റെ ബന്ധത്തെക്കുറിച്ചും കുട്ടികളോട് സംസാരിക്കാൻ, വാരണാസിയിലെ നരുവാറിലെ പ്രൈമറി സ്കൂൾ സന്ദർശിച്ചു.
ഈ സുപ്രധാന സാമൂഹിക മാറ്റത്തിന് നിങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന നിരവധി മാർഗങ്ങളുണ്ട്. എങ്ങനെയെന്നറിയാൻ ഇവിടെ ഞങ്ങളോടൊപ്പം ചേരൂ.