മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു


മംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്‌ഞാനൻ പ്രീ- യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും.

ശനിയാഴ്‌ച സഹപാഠികൾക്കൊപ്പമാണ് ഇവർ ബീച്ചിലേക്ക് എത്തിയത്.