ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ബിഎസ്എഫ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഓപ്പറേഷന്‍ സര്‍ദ് ഹവാ എന്ന പേരിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. എല്ലാ വര്‍ഷവും ജനുവരി 26നോട് അടുക്കുന്ന വേളയില്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. ഇത്തവണ അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന വേളയിലാണ് റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.