ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന കമിതാക്കൾ: പിന്നാലെ പോലീസ്


മുംബൈ: ഇരുചക്ര വാഹനങ്ങളിൽ കമിതാക്കളുടെ സ്നേഹ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ. മുംബൈ ബാന്ദ്ര റിക്ലമേഷന്‍ പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ ചര്‍ച്ചയാകുന്നത്.

READ ALSO: ബാർബിക്യു നേഷനിൽ നിന്നും ഓർഡർ ചെയ്ത വെജ് ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ

ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഹെല്‍മെറ്റ് പോലും ധരിക്കാതെ, റൈഡര്‍ക്ക് അഭിമുഖമായാണ് യുവതി വാഹനത്തില്‍ ഇരിക്കുന്നത്. ഇതുവഴി കടന്നുപോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.