ഐഎസ്‌ആര്‍ഒയില്‍ അവസരം!! 41 ഒഴിവുകളിലേക്ക് അപേക്ഷ നൽകേണ്ട വിധം അറിയാം


ഐഎസ്‌ആർഒയിൽ അവസരം. 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഐഎസ്‌ആർഒ യൂണിറ്റായ നാഷണല്‍ റിമോട്ട് സെൻസിംഗ് സെന്റർ. എൻആർഎസ്‌സി-എർത്ത് സ്‌റ്റേഷൻ, ഷാദ്‌നഗർ കാമ്ബസ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, എൻ ആർ എസ് സി, ബാലാനഗർ, ഹൈദരാബാദ്, റീജിയണല്‍ റിമോട്ട് സെൻസിംഗ് സെന്റർ-സെൻട്രല്‍ (നാഗ്പൂർ), റീജിയണല്‍ റിമോട്ട് സെൻസിംഗ് സെന്റർ-നോർത്ത് (ന്യൂഡല്‍ഹി) ,റീജിയണല്‍ റിമോട്ട് സെൻസിംഗ് സെന്റർ-ഈസ്റ്റ് (കൊല്‍ക്കത്ത), റീജിയണല്‍ റിമോട്ട് സെൻസിംഗ് സെന്റർ-വെസ്റ്റ് (ജോധ്പൂർ), റീജിയണല്‍ റിമോട്ട് സെൻസിംഗ് സെന്റർ-സൗത്ത് (ബെംഗളൂരു) എന്നിവിടങ്ങളിലേക്കാണ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

read also: അന്താരാഷ്ട്ര കായിക ഉച്ചകോടി: കേരളത്തിന് 4500 കോടിയുടെ നിക്ഷേപം നേടാൻ കഴിഞ്ഞുവെന്ന് കായിക മന്ത്രി

35 ഒഴിവുകള്‍ സയന്റിസ്റ്റ്-എഞ്ചിനീയറിംഗ് തസ്തിക, 56,100-1,77,500 രൂപയാണ് പ്രതിമാസ ശമ്പളം. മെഡിക്കല്‍ ഓഫീസർ-1, നഴ്‌സ്-2, ലൈബ്രററി അസിസ്റ്റ്- 3 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.18-നും 35-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാൻ കഴിയും. ഫെബ്രുവരി 12-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കേണ്ടത്…

www.nrsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുക
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
‘അപ്ലൈ ലിങ്ക്’ല്‍ ക്ലിക്ക് ചെയ്യുക അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ്
ചെയ്യുക
ഫോം സമർപ്പിച്ച്‌ റെക്കോർഡുകള്‍ക്കായി ഒരു പ്രിന്റ് പകർപ്പ് കൈവശം വയ്‌ക്കുക