തിരുമംഗലം-കൊല്ലം ദേശീയപാതയിൽ വൻ വാഹനാപകടം, 6 മരിച്ചു


ചെന്നൈ: തെങ്കാശിയിൽ വൻ വാഹനാപകടം. അപകടത്തിൽ ആറ് പേർ മരിച്ചു. തെങ്കാശി പുളിയാംകുടി സ്വദേശികളാണ് മരിച്ച ആറ് പേരും. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടയാണ് അപകടം സംഭവിച്ചത്.

ഇന്ന് പുലർച്ചയാണ് സംഭവം. തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതയിൽ സിങ്കംപെട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന ആറ് പേരും തൽക്ഷണം മരിച്ചു. വളവിൽ വച്ച് കേരളത്തിലേക്ക് സിമന്റ് കയറ്റി വന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ലോറിയുടെ അടിയിലേക്ക് പോകുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെയാണ് ഇവർ കുറ്റാലം വെള്ളച്ചാട്ടം കാണാൻ എത്തിയത്. പുലർച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടം.