ഫേസ്‌ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു


മുംബൈയില്‍ വെടിയേറ്റ ശിവസേന നേതാവ് മരിച്ചു. ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഖോസാല്‍ക്കറാണ് മരിച്ചത്. അക്രമി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തിരുന്നു. ഫേസ്‌ബുക്ക് ലൈവിനിടെയായിരുന്നു അഭിഷേകിന് വെടിയേറ്റത്. വിനോദ് ഘോഷാൽക്കറുടെ മകനും മുൻ കോർപ്പറേറ്ററുമായ അഭിഷേക് ഘോഷാൽക്കർ, മൗറീസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുമായി ഫേസ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു. മൗറിസ് നൊറോണ ലൈവിനിടെ പുറത്തുപോകുകയും പിന്നീട് ഘോഷാൽക്കറിന് നേരെ മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്തു. ഇതിന് ശേഷം മൗറീസ് ഭായ് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് പറഞ്ഞു.

പ്രാഥമിക വിവരം അനുസരിച്ച്, ബോറിവലി വെസ്റ്റിൽ താമസിക്കുന്ന മൗറിസ് നൊറോണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണെന്ന് അവകാശപ്പെട്ടു. രാഷ്ട്രീയക്കാർക്കൊപ്പമുള്ള ഒന്നിലധികം ചിത്രങ്ങൾ അദ്ദേഹം തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്നു. അഭിഷേക് ഘോസൽക്കറിനും മൗറിസ് നൊറോണയ്ക്കും അടുത്തടുത്തായി ഓഫീസുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പ്രാദേശിക രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാൻ തങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.