13
July, 2026

A News 365Times Venture

13
Monday
July, 2026

A News 365Times Venture

കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ ഉൾപ്പെടെ 3 പേർക്ക് സ്ഥലം മാറ്റം

Date:


കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അനു ശിവരാമൻ, മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നീ 3 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെ അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കോളീജിയം സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തത്.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. വ്യക്തിപരമായ കാരണങ്ങളാൽ കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ ആവശ്യപ്പെട്ടിരുന്നത്. നിലവിൽ, തെലങ്കാന ഹൈക്കോടതിയിലേക്കാണ് മൗഷുമി ഭട്ടാചാര്യയെ മാറ്റിയിരിക്കുന്നത്. കൂടാതെ, മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് സുജോയ് പോളിനെയും തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊളീജിയം യോഗത്തിൽ ജസ്റ്റിസുമാരായ സജീവ് ഖന്ന, ബി.ആർ ഗായ്, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരാണ് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related