റായ്പുര്‍: അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ഞാറയ്ക്കല്‍ പാറയ്ക്കല്‍ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടില്‍ ജോളി ചെറിയാൻ (61) എന്നിവരാണ് ഛത്തീസ്ഗഢിലെ ബിലായ്യില് മരിച്ചത്.
read also: കൊല്ലത്ത് മൂന്നാം അങ്കത്തിനൊരുങ്ങി മുകേഷ്!! സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി സി.പി.എം
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നത്. ഈ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭിലായ് സുഭേല സർക്കാർ ആശുപത്രിയില്‍ പോസ്റ്റുമോർട്ട് നാളെ നടക്കും.