‘അക്ബറും സീതയും അല്ല വിഷയം, ത്രിപുരയിലെ റാം എന്ന സിംഹത്തിന്റെ പേര് ബംഗാളിലെത്തിയപ്പോൾ എങ്ങനെ മാറി എന്നതാണ്’- കുറിപ്പ്
ബംഗാളിലെ മൃഗശാലയിൽ വിവാദമായ അക്ബർ സിംഹവും സീത സിംഹവും എങ്ങനെ കോടതിയിലെത്തി എന്നതിനെ കുറിച്ച് വിശദമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരി എന്ന യുവാവ്. മലയാള മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരാത്ത ഞെട്ടിക്കുന്ന കാര്യങ്ങളാണ് വിശ്വഹിന്ദു പരിഷത്തിനെതിരെ പലരും ആരോപിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഹരിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം കാണാം:
കഴിഞ്ഞ രണ്ടു ദിവസങ്ങളായി സകലരും, ശ്രദ്ധിക്കണം പ്രബുദ്ധത കൂടിയ സകലരും എടുത്തിട്ട് ആഘോഷിച്ച ഒരു വാർത്തയാണ് ബംഗാളിലെ മൃഗശാലയിൽ അക്ബർ എന്ന പേരുള്ള സിംഹത്തെയും സീത എന്ന പേരുള്ള സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കാൻ വിശ്വഹിന്ദു പരിഷത്ത് സമ്മതിച്ചില്ല, അതിനെതിരെ അവർ കേസുമായി കോടതിയിൽ പോയി എന്ന വാർത്ത ..
എന്തൊരു തമാശയാണ് അല്ലേ? രണ്ട് മൃഗങ്ങളുടെ പേരിൽ എന്തിരിക്കുന്നു? ഇവനൊക്കെ ഇതാണോ പണി? എന്ന് മറ്റുള്ളവർ പറഞ്ഞതിന് പുറമേ ഹിന്ദുക്കളുടെ എത്രയോ പ്രശ്നങ്ങൾ വേറെ കിടക്കുന്നുണ്ട്, അത് നോക്കാതെ ഇത്തരം കോമഡികളുടെ പിന്നാലെ പോവുകയാണോ വിശ്വഹിന്ദു പരിഷത്ത്? ഇവർക്കൊന്നും നാണമില്ലേ ? എന്നൊക്കെ പറഞ്ഞ വലതുപക്ഷക്കാരും ഉണ്ട് ..
പ്രശ്നം എന്താണെന്ന് വച്ചാൽ ‘വിഷം തുപ്പുന്ന നാവുകൾ’ ആണ് എന്ന് പറഞ്ഞു നടക്കുന്ന വലതുപക്ഷക്കാർ തന്നെ കേരളത്തിലെ മാമാ മാധ്യമങ്ങളെ പിന്നെയും പിന്നെയും വിശ്വാസത്തിൽ എടുക്കുന്നു എന്നതാണ് .. പ്രധാനമായും ഈ വാർത്ത ഇവിടെ കൊണ്ടുവന്നത് ‘മീഡിയവൺ’ ആണ് എന്ന് ഒറ്റ കാരണം മതി എനിക്ക് ഈ വിഷയത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു പോകണം എന്ന് തോന്നിപ്പിക്കാൻ ..
വിവിധ സംസ്ഥാനങ്ങൾ തമ്മിൽ മൃഗങ്ങളെ പരസ്പരം ട്രാൻസ്ഫർ ചെയ്തുകൊണ്ട് ഒരു ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ട്. ആ വഴിക്ക് ത്രിപുരയിൽ നിന്നും പ്രത്യേകയിനം കുരങ്ങ്, ചില പക്ഷികൾ, കൂടെ രണ്ട് സിംഹങ്ങൾ എന്നിവ ബംഗാളിലേക്ക് കൊടുത്തയക്കപ്പെട്ടു. അതിൽ സിംഹങ്ങളുടെ പേര് ത്രിപുര യിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ‘രാം ആൻഡ് സീത’ എന്നാണ് .. എന്നാൽ ത്രിപുര അതിർത്തി കഴിഞ്ഞ് ‘മമത’യുടെ ബംഗാൾ എത്തിയതും സീത എന്ന പെൻസിഹം സീതയായി തന്നെ തുടർന്നു, പക്ഷേ റാം എന്ന ആൺ സിംഹത്തിന്റെ പേര് അക്ബർ എന്ന് മാറ്റപ്പെട്ടു .. അത് എന്തുകൊണ്ടായിരിക്കാം ? ..
മുകളിൽ പറഞ്ഞ കോമഡി കണ്ടു ചിരിച്ചു തലകുത്തി നിന്ന് പരിഹസിച്ചവർ വളരെ ലളിതമായി ഒരു മറുപടി തന്നാൽ മതി .. എന്തുകൊണ്ടായിരിക്കാം റാം എന്ന പേര് മാറ്റി അക്ബർ എന്ന പേര് തന്നെ പകരം വന്നത് എന്ന് ? .. ഒരിത്തിരിയെങ്കിലും ബോധ്യമുള്ളവന് ഇതിലപ്പുറം വിശദീകരിക്കേണ്ടതില്ല എന്നാണ് എൻ്റ പക്ഷം ..
വലിയ ഒരു പ്രതിഷേധം ഉണ്ടാവുകയും ആ പ്രതിഷേധം പതിയെ ചില പൊട്ടിത്തറികളിലേക്ക് നീങ്ങുകയും അത് തെരുവിൽ ഒരു കലാപമായി പടർന്നു പിടിക്കുകയും ചെയ്യാൻ ഇത്ര വലിയ കാരണം വേണ്ട, ഇതിന്റെ പകുതി കാരണം ഉണ്ടെങ്കിൽ മതി എന്നതാണ് അവസ്ഥ .. ഈ ഒരു അവസ്ഥയിൽ വലിയൊരു കലാപത്തിലൂടെ നിരവധി ജീവനുകൾ നഷ്ടപ്പെടുന്നതും, പൊതുമുതൽ നശിപ്പിക്കപ്പെടുന്നതുമെല്ലാം ഒഴിവാക്കാൻ ജനാധിപത്യപരമായ രീതിയിൽ ഏറ്റവും സുതാര്യമായ, ലളിതമായ വഴി പ്രസ്തുത വിഷയത്തിനെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതാണ്, അത് ചിലപ്പോൾ പലർക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല .. കാരണം നമുക്ക് ഇത്തരത്തിലുള്ള വിഷയങ്ങളിൽ കൈയോ, കാലോ വെട്ടി മാറ്റിയിട്ടുള്ള ‘സമാധാനപരമായ’ റിയാക്ഷനുകൾ ആണല്ലോ കണ്ടു പരിചയം. അതുകൊണ്ട് നിയമപരമായി നേരിടുന്ന, സമാധാനപരമായ വഴികളെ നമുക്ക് പുച്ഛം ആയിരിക്കും ..
ഇതാണോ വിശ്വഹിന്ദു പരിഷത്തിന്റെ പണി എന്ന് ചോദിച്ചവരോട് കൃത്യമായി പറയാം അതെ ഇതും വിശ്വഹിന്ദു പരിഷത്തിന്റെ പണി തന്നെയാണ് എന്ന്. വലിയൊരു കലാപത്തിലേക്ക് നീങ്ങാതെ അതിന് മുൻപ് തന്നെ അതിനൊരു പോംവഴി കാണുക എന്ന പണി. വിശ്വഹിന്ദു പരിഷത്തിനോട് നന്ദി പറയേണ്ടത് ഹിന്ദുക്കൾ മാത്രമല്ല, അതാത് പ്രദേശങ്ങളിലെ സാധാരണക്കാരനായ മുസ്ലീങ്ങളും കൂടിയാണ് .. ഒരു കലാപം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് പക്ഷേ അപകടത്തിൽ ആവുന്നത് ഏറ്റവും താഴെക്കിടയിലുള്ള സാധാരണക്കാർ ആകും. മിക്ക കലാപങ്ങളുടെയും തുടക്കം ഏതെങ്കിലും മതം ബാധിച്ച വക്ര ബുദ്ധിയിൽ നിന്നായിരിക്കും, എന്നിട്ട് അവർ മാറി നിൽക്കും .. ഉദാഹരണത്തിന് ഈ പേര് മാറ്റിയിട്ടവരെപ്പോലെ, ശേഷം നടക്കുന്ന തിരിച്ചടിയിൽ നഷ്ടം മുഴുവൻ മേൽപ്പറഞ്ഞ സാധാരണക്കാരിൽ സാധാരണക്കാരനായ ആൾക്കാർക്കായിരിക്കും. ഇരവാദം ഉയർത്താനും, വന്നു കൂടെ നിന്ന് ഫോട്ടോ എടുക്കാനും 100 പേർ വരും .. പക്ഷേ നമ്മൾ അനുഭവിക്കേണ്ടത് അപ്പോഴേക്കും നമ്മൾ അനുഭവിച്ചു കഴിഞ്ഞിരിക്കും..
ലോക്സഭ ഇലക്ഷൻ വരാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഇനിയും ഇത്തരത്തിലുള്ളവ അരങ്ങേറും .. ഇതിന്മേലുള്ള കോടതി ഉത്തരവ് എന്തുതന്നെ ആയിക്കൊള്ളട്ടെ, കാര്യം മനസ്സിലാവാത്തവരുടെ ചിരികൾ എങ്ങനെ തന്നെ ആയിക്കൊള്ളട്ടെ .. ഇത്തരത്തിലുള്ള കൃത്യമായ ഇടപെടലുകൾ നടത്തുന്നതിന്, ഇത്തരത്തിൽ ഒരു വിഷയം കണ്ടു കൃത്യമായി നിയമത്തിന്റെ വഴിയിലൂടെ ഇടപെട്ടതിന് ഹിന്ദു പരിഷത്ത് നേതൃത്വത്തിന് അഭിനന്ദനങ്ങൾ .. 🤝