വാരണാസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണ്: വിവാദ പരാമർശവുമായി രാഹുൽ ഗാന്ധി


ലക്‌നൗ: വാരണാസിയിലെ ജനങ്ങൾക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാരണാസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും കാണാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

താൻ വാരണാസിയിൽ പോയിരുന്നു. അവിടെ ആൾക്കാർ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് തെരുവിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് തന്നെയായിരിക്കും ഉത്തർപ്രദേശിന്റെ മുഴുവൻ ഭാവിയും. പ്രധാനമന്ത്രി മോദിയേയും അംബാനിയേയും അദാനിയേയും പോലുള്ള കോടിശ്വരന്മാരെ രാമക്ഷേത്രത്തിൽ കാണാം. എന്നാൽ, ഒരൊറ്റ ദളിതനെയോ പിന്നാക്കകാരനെയോ വനവാസിയേയോ രാമക്ഷേത്രത്തിൽ കാണാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, ഹൈന്ദവ നഗരികളെ അധിക്ഷേപിച്ച് രാഹുല് ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.