വിവാഹം നിശ്ചയത്തിനു ശേഷവും പ്രതിശ്രുത വധു സംസാരിക്കുന്നില്ല : ജീവനൊടുക്കി യുവാവ്


ഗുജറാത്ത്: വിവാഹ നിശ്ചയത്തിന് ശേഷവും പ്രതിശ്രുത വധു സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വഡോദരയിലെ നന്ദേശരിയിലാണ് സംഭവം. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീര്‍ റാത്തോടയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് .

23 കാരനായ സമീര്‍ വഡോദരയിലെ കോയാലി ഗ്രാമത്തില്‍ അമ്മാവനോടൊപ്പമാണ് താമസം. ഗേറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് കണ്ടെത്തി.

read also: SFI എന്ന് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു, സിപിഎമ്മിന് ജനങ്ങളോട് കടപ്പാടുണ്ടെങ്കില്‍ SFI പിരിച്ചുവിടണം: ഗോപാലകൃഷ്ണൻ

വെള്ളിയാഴ്ച ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നന്ദേസരി ജി.ഐ.ഡി.സിക്ക് സമീപം മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം മുമ്പാണ് സമീറിന്റെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍, പ്രതിശ്രുത വധു ഇയാളോട് സംസാരിക്കാന്‍ തയാറായിരുന്നില്ല. ഇക്കാര്യം സമീര്‍ സുഹൃത്തിനോട് ചാറ്റില്‍ പറഞ്ഞിരുന്നു. സമീറിന്റെ മൃതദേഹത്തിന്റെ സമീപത്തുനിന്ന് തോക്കും കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.