ലഹോർ: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ ഭീകരനായ ഷെയ്ഖ് ജമീല്‍ ഉർ റഹ്മാൻ പാകിസ്താനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉർ റഹ്മാനെ 2022 ഒക്ടോബറിലാണ് ഭീകരനായി പ്രഖ്യാപിച്ചത്.
read also: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ഹസൻകുട്ടി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളെന്ന് പോലീസ്
യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.