ദേഹാസ്വാസ്ഥ്യം, നടൻ അജിത് ആശുപത്രിയിൽ | actor ajith, Latest News, India


ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ ആശുപത്രിയിൽ. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും പതിവ് ആരോഗ്യ പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് മറ്റ് ചില സൂചനകള്‍.