മുംബൈ: ടെലിവിഷൻ താരം ഡോളി സോഹി (48) അന്തരിച്ചു. സെർവിക്കല്‍ ക്യാൻസറിനെ തുടർന്ന് ഏറെ നാളായി താരം ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ സഹോദരിയും വിടവാങ്ങി. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഡോളിയുടെ സഹോദരിയും നടിയുമായ അമൻദീപ് സോഹി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
READ ALSO: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: വയനാട് രാഹുല്‍ ഗാന്ധി തന്നെ
ഇരുവരും മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങളെ നഷ്ടപ്പെട്ടതിന്റെ ആഘാതം താങ്ങാനാകുന്നില്ലെന്ന് സഹോദരൻ മനു സോഹി പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ മുംബൈയില്‍ നടക്കും.