രാമേശ്വരം കഫേ സ്‌ഫോടനം, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി എന്‍ഐഎ


ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി എന്‍ഐഎ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ എന്‍ഐഎ പുറത്തുവിട്ടു. സ്ഫോടനം നടന്ന ദിവസം രാത്രിയുള്ള സിസിടിവി ദൃശ്യമാണിത്. ബെംഗളൂരുവില്‍ നിന്ന് തൂമക്കുരു വഴി ഇയാള്‍ ബസ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും എന്‍ഐഎ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

മാര്‍ച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ കഫേയില്‍നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവായത്.

കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രഖ്യാപിച്ചിരുന്നു. 08029510900, 8904241100 എന്ന നമ്പറില്‍ വിളിച്ചോ
[email protected] എന്ന മെയില്‍ മുഖാന്തരമോ പ്രതിയെ കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് അറിയിക്കാം.