പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിലേക്ക്: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോദി ദര്‍ശനവും പൂജയും നടത്തും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്. പശ്ചിമ ബംഗാളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാത്രി 7 മണിക്കാണ് വാരാണസിയിലേക്ക് മോദി എത്തുക.
കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോദി ഇന്ന് ദര്‍ശനവും പൂജയും നടത്തും. നാളെ ഉത്തര്‍പ്രദേശില്‍ 42,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരാണസിയില്‍ നിന്നും ജനവിധി തേടുന്നത്.