രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയെ തിരിച്ചറിഞ്ഞു


ബംഗളൂരു; രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നടപടിയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്‍ഐഎയും ബംഗളൂരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയുടെ ചിത്രങ്ങള്‍ അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു.

ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയും അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു. പ്രതിയിലേക്കെത്താനായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സിസിബി സംഘം അന്വേഷണം നടത്തുന്നത്.