സൗജന്യ ‘ഹലീം’ !! വൻ ജനക്കൂട്ടം, ഒടുവിൽ ലാത്തിച്ചാർജ്ജ്: ഓഫർ കാരണം പുലിവാല് പിടിച്ച് ഹോട്ടൽ


ഹൈദരാബാദ്: സൗജന്യമായി ‘ഹലീം’ വാഗ്ദാനം ചെയ്ത് പുലിവാല് പിടിച്ച്‌ റെസ്റ്ററന്റ്. ഹൈദരാബാദിലെ മലക്പേട്ടിലുള്ള ആസെബോ റെസ്റ്ററന്റാണ് റംസാനിലെ ആദ്യ ദിവസത്തിൽ സൗജന്യ ഹലീം ഓഫറുമായി എത്തിയത്. ധാന്യങ്ങളും ഇറച്ചിയും ഗോതമ്പും മസാലകളുമെല്ലാം ചേർത്തുണ്ടാക്കുന്ന സ്റ്റ്യൂ ആണ് ഹലീം. എന്നാൽ, സൗജന്യ ഹലീം വിതരണത്തിന്റെ വാർത്ത പ്രചരിച്ചതോടെ റെസ്റ്ററന്റിൽ തിക്കും തിരക്കുമായി. ഒടുവില്‍ നിവൃത്തിയില്ലാതെ പോലീസ് എത്തി ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

read also: കേരളത്തിലെ പ്രമുഖ UDF നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരും, LDF നേതാക്കളും വരുംദിവസങ്ങളില്‍ എത്തുമെന്ന് സുരേന്ദ്രൻ

ഗതാഗതം തടസപ്പെടുത്തിയതിന് റെസ്റ്ററന്റ് ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് മലക്പേട്ട് പോലീസ് ഇൻസ്പെക്ടർ യു. ശ്രീനിവാസ് പറഞ്ഞു. സൗജന്യ ഹലീം വിതരണത്തെ കുറിച്ച്‌ റെസ്റ്ററന്റ് പോലീസിനെ മുൻകൂട്ടി അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.