സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന: വീഡിയോ വൈറൽ


ന്യൂഡൽഹി: സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവിക സേന കപ്പൽ മോചിപ്പിച്ചത്. കപ്പലിൽ ഉണ്ടായിരുന്നത് ബൾഗേറിയ, മ്യാൻമർ, അംഗോള തുടങ്ങിയ സ്ഥലങ്ങളിലെ പൗരന്മാരാണ്. 35 സോമാലിയൻ കടൽക്കൊള്ളക്കാർ കീഴടങ്ങിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെയും പരിക്കുകൾ കൂടാതെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു.

കടൽക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ്. നാവികസേനാ ഹെലികോപ്റ്ററിനു നേരെ കടൽക്കൊള്ളക്കാർ വെടിവയ്ക്കുന്നതിന്റെ വീഡിയോ നാവികസേന പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.