ന്യൂഡല്‍ഹി: മാള്‍ട്ട ചരക്കുകപ്പലിനെ മോചിപ്പിക്കുന്നതിനിടെ ഇന്ത്യന്‍ നാവിക സേനയ്ക്ക്‌നേരെ വെടിയുതിര്‍ത്ത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍. കഴിഞ്ഞ ഡിസംബറില്‍ അറബിക്കടലില്‍ വെച്ച് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ മാര്‍ച്ച് 15 നാണ് ഇന്ത്യന്‍ നാവിക സേന കണ്ടെത്തിയത്. കടല്‍ക്കൊള്ളക്കാര്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.
നിലവില്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലുള്ള കപ്പല്‍ കീഴടക്കാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ബംഗ്ലാദേശി ചരക്കു കപ്പല്‍ നാവികസേന കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.