ഡെറാഡൂണ്‍: കോൺഗ്രസിന് ദേശീയ തലത്തിൽ തിരിച്ചടി. ഉത്തരാഖണ്ഡ് വനംവകുപ്പ് മുൻമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും സൗന്ദര്യമത്സര ജേതാവുമായ അനുകൃതി ഗുസൈൻ കോണ്‍ഗ്രസ് വിട്ടു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന് ഇക്കാര്യം വ്യക്തമാക്കി അനുകൃതി ശനിയാഴ്ച രാജിക്കത്ത് അയച്ചു.
read also:തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധം : ടൊവിനോ തോമസ്
വ്യക്തിപരമായ കാരണങ്ങളാല്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. ഹരക് സിങ് വനം മന്ത്രിയായിരിക്കെ കോർബറ്റ് കടുവാ സങ്കേതത്തില്‍ നടത്തിയ അനധികൃത മരം മുറിക്കലും നിർമാണങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഗുസൈന്റെ രാജി.2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണല്‍ പട്ടം അനുകൃതി നേടിയിരുന്നു.