ഗൂഡല്ലൂർ: കേരളത്തില്‍നിന്നും കർണാടകത്തിലേയ്ക്ക് പോവുകയായിരുന്ന ലോറികളില്‍ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. ഗൂഡല്ലൂർ കോഴിപ്പാലത്ത് ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത തുക പ്രത്യേക സ്ക്വാഡ് പിടികൂടിയത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
read also:‘ഇപിയും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഇപ്പോള്‍ പരസ്യകൂട്ടുകെട്ട്, നിഷേധിച്ചാല്‍ തെളിവ് പുറത്തുവിടുമെന്ന് വിഡി സതീശന്‍
തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ അതിർത്തി പ്രദേശങ്ങള്‍ വഴി അനധികൃതമായി ഇത്തരത്തില്‍ പണമൊഴുക്കുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന.