‘ഇത് ബാങ്ക് വിളി സമയം’ ഹനുമാൻ ഭക്തിഗാനം നിർത്താനാവശ്യപ്പെട്ട് കടയുടമയ്ക്ക് മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ


ബെംഗളൂരു: ബാങ്ക് വിളി സമയത്ത് ഹനുമാൻ ഭജനം വച്ചതിൽ പ്രകോപനം. കടയുടമയെ അഞ്ചംഗസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷം ആരംഭിച്ചു.ബാങ്ക് സമയത്ത് കടയിൽ ഹനുമാൻ ഗാനങ്ങൾ വെച്ചതിനാണ് ഒരു സംഘം യുവാക്കൾ തന്നെ മർദിച്ചതെന്ന് കടയുടമ മുകേഷ്.

‘കടയിൽ ഹനുമാൻ ഭക്തി ഗാനങ്ങൾ വെച്ചിട്ടുണ്ടായിരുന്നു. അഞ്ച് പേർ അടങ്ങുന്ന സംഘം കടയിലേക്ക് വന്ന് ബാങ്ക് സമയമാണെന്നും പാട്ട് നിർത്തിയില്ലെങ്കിൽ തല്ലുമെന്ന് ഭീഷണിപ്പെടുത്തി’- കടയുടമ പറഞ്ഞതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

‘തൊട്ടുപിന്നാലെ ചിലർ മർദിക്കാൻ തുടങ്ങി, ഓഫ് ആക്കിയില്ലെങ്കിൽ കത്തികൊണ്ട് കുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി’ – മുകേഷ് പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു സംഘം ആളുകൾ കടയിലേക്ക് വരുന്നതും എന്തോ പറയുന്നതും വിഡിയോയിൽ കാണാം. ഇവരിൽ ഒരാൾ കടയുടമയുടെ കോളറിൽ പിടിക്കുന്നുണ്ട്. കടയുടമ കൈ തട്ടിമാറ്റിയ ഉടൻ മറ്റൊരാൾ ഇയാളുടെ മുഖത്തടിക്കുന്നതും വീഡിയോയിൽ കാണാം.