രാജ്ഗഡ്: മദ്യത്തിന് 50 രൂപ അധികം ഈടാക്കിയെന്ന് ആരോപിച്ച് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് വിചിത്രമായ സംഭവം. ബ്രിജ് മോഹൻ എന്ന യുവാവാണ് മരത്തില്‍ കയറിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.
read also:ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല: വെളിപ്പെടുത്തി അമലാ പോള്‍
മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് സ്റ്റേഷനിലും മജിസ്ട്രേറ്റിനും പരാതി നല്‍കിയിട്ട് പരിഹാരമായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇയാളുടെ സാഹസികത. ക്വാർട്ടർ ബോട്ടിലിന് 20 രൂപയും ബിയറിന് 30 രൂപയും അധികം വാങ്ങിയെന്നു ആരോപിച്ചായിരുന്നു ഇയാളുടെ നടപടി.
രണ്ടുമാസമായി തനിക്ക് ജോലിയില്ലെന്നും വാടക നല്കാൻ പോലും കഷ്ടപ്പെടുകയാണെന്നും ബ്രിജ് മോഹൻ മരത്തിനു മുകളിൽ നിന്നും ഉറക്കെ വിളിച്ചുപറഞ്ഞു. പോലീസ് ഒടുവില്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.