അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം


ന്യൂഡൽഹി: അസംഘടിത തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ഉൾപ്പടെ 8 കോടി ആളുകൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണമെന്ന് കർശന നിർദേശം നൽകി സുപ്രീം കോടതി. രണ്ട് മാസത്തിനകം നിർദേശം നടപ്പാക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. നേരത്തെ ഇതുസംബന്ധിച്ച് സുപ്രീം കോടതി നിർദേശം പുറപ്പെടുവിച്ചിരുന്നു.

ഉത്തരവ് നടപ്പാക്കാൻ പല സംസ്ഥാനങ്ങളും തയ്യാറാകത്തതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീൻ അമാനുള്ളയും അധ്യക്ഷരായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.