ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി (ആദായനികുതിവകുപ്പ്) അറസ്റ്റ് ചെയ്ത ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ സുനിത കെജ്രിവാള്‍. അരവിന്ദ് കെജ്രിവാളിന്റെ ജീവിതം രാജ്യത്തിന് വേണ്ടിയാണെന്നും മോദിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും സുനിത സമൂഹമാധ്യമമായ എക്‌സിലൂടെ പറഞ്ഞു.
കെജ്രിവാളിന്റെ ജീവിതം രാജ്യത്തിനായിട്ടാണ്, മോദിക്ക് അധികാരത്തിന്റെ അഹങ്കാരമാണ്, എല്ലാം തകര്‍ക്കാനാണ് മോദിയുടെ ശ്രമമെന്നും സുനിത കുറിച്ചു.
അരവിന്ദ് കെജ്രിവാളിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളിലെല്ലാം സജീവപിന്തുണയായി പരസ്യമായും അല്ലാതെയും നിന്നിട്ടുള്ളയാളാണ് മുന്‍ ഐആര്‍എസ് (ഇന്റേണല്‍ റെവന്യൂ സര്‍വീസ്) ഓഫീസര്‍ കൂടിയായ സുനിത. കെജ്രിവാളിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് പകരമായി ഒരുപക്ഷേ സുനിത സ്ഥാനമേല്‍ക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലവിലുണ്ട്.