പെണ്‍കുട്ടിയെ ദത്തെടുത്തു, പിന്നാലെ ഇൻസ്റ്റഗ്രാം റീല്‍: ബിഗ് ബോസ് താരം അറസ്റ്റില്‍



ബംഗളൂരു: ശരിയായ  നടപടിക്രമങ്ങള്‍ പാലിക്കാതെ പെണ്‍കുഞ്ഞിനെ ദത്തെടുത്ത ബിഗ് ബോസ് താരവും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റില്‍.

read also: അകാലത്തിൽ വിട പറഞ്ഞ് പോയ എന്റെ അമ്മയുടെ സ്മരണാർത്ഥം കോയിപ്പുറത്തു കാവിൽ കൊച്ചു ക്ഷേത്രം പണിതു: വിനയൻ

29 കാരിയായ സോനു റായ്ച്ചൂരില്‍ നിന്ന് എട്ടുവയസുകാരിയെ ദത്തെടുത്തിരുന്നു. ഇതിന് പിന്നാലെ കുട്ടിയുമൊത്തുള്ള റീലുകള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ദത്തെടുക്കൽ എന്നാരോപിച്ചാണ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ഉദ്യോഗസ്ഥൻ ബ്യാദരഹള്ളി പൊലീസില്‍ പരാതി നല്‍കിയത്. സഹതാപവും സെലിബ്രിറ്റി പദവിയും നേടാൻ മാത്രമാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് പരാതിയിലുള്ളത്. 15 ദിവസം മുമ്പാണ് സോനു ശ്രീനിവാസ് ഗൗഡ കുട്ടിയെ ദത്തെടുത്തത്.