‘ഇതുവരെ കണ്ടത് റീല്‍, റിയല്‍ സിനിമ വരുന്നതെയുള്ളു’ – വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നിതിന്‍ ഗഡ്കരി
മുംബൈ. ലോക്‌സഭാ തിരഞ്ഞടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. ഈ തിരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷത്തില്‍ അധികം വോട്ടുകള്‍ക്ക് ജയിക്കുമെന്ന് തനിക്കുറപ്പുണ്ട്. നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും കൊണ്ടാണ് ഈ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചത്.
നാഗ്പൂരാണ് തന്റെ കുടുംബം. ഇത് ഒരു ന്യൂസ്‌റീല്‍ മാത്രമാണ്. റിയല്‍ സിനിമ തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളു. ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി നാഗ്പൂരിനെ മാറ്റുമെന്നും താന്‍ ഉറപ്പുനല്‍കുന്നതായി നിതിന്‍ ഗഡ്കരി പറഞ്ഞു.
താന്‍ ചെയ്തുവെന്ന് പറയുന്ന ഏതൊരു കാര്യത്തിന്റെയും അംഗീകാരം അതെന്റെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും എന്നെ സ്‌നേഹിച്ച ജനങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും നാഗ്പൂരിനെ മറന്ന് ഒരിക്കലും താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.