സ്‌കൂട്ടറിലിരുന്ന് ചുംബിച്ച് പെണ്‍കുട്ടികളുടെ ഹോളി ആഘോഷം: 33,000 രൂപ പിഴ ചുമത്തി പൊലീസ്


നോയിഡ: സ്‌കൂട്ടറില്‍ ഇരുന്ന് ‘റൊമാന്റിക്ക്’ വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പൊണ്‍കുട്ടികള്‍. വീഡിയോ വൈറലായതോടെ നോയിഡ റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപ നോയിഡ പൊലീസ് പിഴ ചുമത്തി.

പെണ്‍കുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചത്തോടെ പെണ്‍കുട്ടികള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോയിലെ രംഗങ്ങള്‍ അശ്ശീല ചുവയോടെയുള്ളതാണെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. അപകടകരമായ രീതിയില്‍ സ്‌കൂട്ടറില്‍ കയറി നിന്ന് പോവുന്നതും പിന്നീട് സ്‌കൂട്ടറില്‍ നിന്ന് വീഴുന്നതും വീഡിയോയില്‍ കാണാം.

ഹെല്‍മറ്റ് ധരിക്കാത്തതിനും മൂന്ന് പേര്‍ സഞ്ചരിച്ചതിനുമാണ് ട്രാഫിക്ക് നിയമം ലംഘിച്ചതിന്റെ പേരില്‍ 33,000 രൂപ പിഴ ചുമത്തിയത്. സമാന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ പരിസരത്ത് നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു.