ഇഡി ആരുടെയും ആയുധമല്ല, കുറ്റം ചെയ്തവര്‍ക്കെതിരെ ആണ് അന്വേഷണം: പ്രകാശ് ജാവദേക്കര്‍



തൃശൂര്‍: ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും കേരളത്തില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്ന് ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേകര്‍.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യവസായങ്ങളും തുടങ്ങാന്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. നിക്ഷേപകരെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് കേരളത്തില്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: പലരും പറഞ്ഞ് പരത്തിയിട്ടുള്ളത് ഞാന്‍ കമ്യൂണിസ്റ്റ്കാരനാണെന്നാണ്, പക്ഷേ സത്യാവസ്ഥ ഇത്: തുറന്നു പറഞ്ഞ് മേജര്‍ രവി

‘കേരളത്തില്‍ ടൂറിസം സാധ്യതകള്‍ ഏറെയാണ് പക്ഷേ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. തൊഴില്‍ സാദ്ധ്യതകള്‍ ഏറെ ഉണ്ടായിരുന്നിട്ടും തൊഴില്‍ തേടി യുവാക്കള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമാണ് ഉള്ളത്. ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ അരാജകത്വമാണ് നടക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ കൊലപാതകം അതിന്റെ ഉദാഹരണമാണ്. അത് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ വൈസ് ചാന്‍സലര്‍ തന്നെ ഉത്തരവിടുന്നു’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘കേരളത്തിലെ വിദ്യാഭ്യാസ മേഖല തകര്‍ന്ന നിലയിലാണ്. പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണ് കേരളത്തില്‍. കേരളാ ഗവര്‍ണറുടേത് ഭരണഘടനാ പദവിയാണ് പക്ഷേ ആ ഗവര്‍ണറെ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ മോദിയുടെ ഗ്യാരന്റി വേണമോ എന്നതാണ് കേരളത്തോട് ചോദിക്കാനുള്ളത്’, അദ്ദേഹം പറഞ്ഞു.