ജയിലിനുള്ളില്‍വെച്ച് കെജ്രിവാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി. സക്‌സേന.
അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു സക്‌സേനയുടെ പ്രതികരണം.
Read Also: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചിറകില്‍ ഇന്‍ഡിഗോ വിമാനം ഇടിച്ചു
‘ജയിലിനുള്ളില്‍വെച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളില്‍ ചോദ്യംചെയ്യലിനായി മാര്‍ച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്.
ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരവെ കെജ്രിവാള്‍ ജലവിഭവ വകുപ്പിലെ നടപടിക്കായി ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത് കെട്ടടങ്ങും മുമ്പ് തന്നെ കെജ്രിവാള്‍ അടുത്ത ഉത്തരവും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്‌നന്റ് ജനറല്‍ പറഞ്ഞിരിക്കുന്നത്.