ബാറിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; മൂന്ന് മരണം


ചെന്നൈ: ബാറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് മരണം.
ആല്‍വാര്‍പേട്ടയിലാണ് സംഭവം. ചാമിയേഴ്‌സ് റോഡിലെ സെഖ്‌മെറ്റ് ബാറിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.

ബാറിന്റെ പ്രവര്‍ത്തന സമയത്തായിരുന്നു അപകടം. ഐപിഎല്ലിന്റെ സ്‌ക്രീനിംഗ് നടക്കുന്നതിനാല്‍ നിരവധി പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവര്‍ തൊഴിലാളികളാണെന്നാണ് വിവരം. അപകടത്തിലേക്ക് നയിക്കുന്ന വിധം മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പ്രേം ആനന്ദ് സിന്‍ഹ പറഞ്ഞു.