ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ കഴുത്തറുത്ത് ആത്മഹത്യ ശ്രമം നടത്തി മധ്യവയസ്കന്. മൈസൂര്‍ സ്വദേശിയായ ശ്രീനിവാസാണ് ചീഫ് ജസ്റ്റിസ് നിലയ് വിപിന്‍ചന്ദ്ര അഞ്ജാരിയയുടെ മുന്നില്‍ കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നു രാവിലെ കോടതി ചേര്‍ന്നയുടനെയായിരുന്നു സംഭവം.
read also: ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം: സംഭവം ഇരിങ്ങാലക്കുടയില്‍
കോടതി മുറിയിലേക്ക് കടന്നു വന്ന ശ്രീനിവാസ് തന്റെ കൈവശമുണ്ടായിരുന്ന ഫയലുകള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഏല്പിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.
‘എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കോടതി ഹാള്‍ ഒന്നില്‍ കടന്ന് കത്തികൊണ്ട് കഴുത്തറുത്തു. ഞങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ അത് കണ്ടു, ഉടന്‍ തന്നെ അദ്ദേഹത്തെ തടഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞു.